വെയിൽ (The beauty of the Sunshine)
വർണ്ണപൂക്കൾ കൊണ്ട് പകുതി മറച്ച നിൻ്റെ സ്വർണ്ണമേനിയും,
നീ എന്ന വെയിലിൻ്റെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളാൻ തയ്യാറായി
നിൽക്കുന്ന പ്രകൃതിയും...നിൻ്റെ ഓരോ ഭാവങ്ങളിലും സുന്ദരിയാകുന്ന
പ്രകൃതിയെ നോക്കി നിൽക്കുന്ന ഞാനും..
ഒന്നാം ഭാവത്തിൽ ...
അങ്ങ് ദൂരെ ചക്രവാളത്തിൽ.. സൂര്യകിരണങ്ങൾ പതിയുമ്പോൾ...
കോടമഞ്ഞിൻ തണുപ്പിൽ പുതച്ചു ഉറങ്ങുന്ന പ്രകൃതിയെ നീ ചെന്ന് ഉമ്മ വെച്ച് ഉണർത്തുന്നത് പോലെ...
ഇളം വെയിലിൽ പ്രകൃതിയുടെ ഓരോ ജീവകോശങ്ങളും, നെറ്റിയിൽ കുങ്കുമം ചാർത്തിയ പുതുമണവാട്ടിയെ പോലെയും.
മെല്ലെ മെല്ലെ നീ നിൻ്റെ സൗന്ദര്യത്തിൽ ശക്തിയെ ചാലിച്ചു തുടങ്ങുമ്പോൾ അത് നിൻ്റെ രണ്ടാം ഭാവം....
അതാണ്, എൻ്റെ വീട്ടുമുറ്റത്തെ നീ എന്ന ഉച്ച വെയിൽ.
കിളിവാതിലൂടെ നിൻ്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ ശ്രമിക്കുമ്പോൾ ,
എൻ്റെ ഈ മിഴികൾ അതിന് തികയില്ല എന്ന സത്യം ഞാൻ തിരിച്ചറിയുമ്പോൾ ..
ആ വലിയ കവാടം തുറന്നു വെളിയിൽ ഇറങ്ങിയതും എൻ്റെ കണ്ണുകൾ കുസൃതി നിറഞ്ഞു ഓടി നടക്കുന്ന ഒരു കുഞ്ഞിനെ പോലെ മാറി ...
നിൻ്റെ ഓരോ ഭാവത്തിലും ഞാൻ തേൻ നുകരുന്ന ഒരു പൂമ്പാറ്റയെ പോലെ മാറി..
ദൂരെ ദൂരെ മലനിരകൾ സ്വർണ്ണ ഇഴകളിൽ നെയ്ത് എടുത്ത പച്ച പട്ടു ഉടുത്തു നിൽക്കുന്നത് പോലെ ..
കുഞ്ഞരുവികളിൽ ഒഴുക്കിനൊപ്പം നീന്തി തുടിക്കുന്ന പരൽ മീനുകളുടെ മേലെ സ്വർണ്ണ വർണ്ണം തൊട്ടത് പോലെ ...
നെൽപ്പാടത്തിനെ കൂടുതൽ
സുന്ദരിയാക്കാൻ നീ ഇളം കാറ്റിനെക്കൂട്ട് വിളിക്കുമ്പോൾ .... ഒതുക്കി വെച്ച അവളുടെ മുടിയിഴകൾ കാറ്റിനൊപ്പം പാറിക്കളിക്കുന്നത് പോലെ...
വെള്ള മന്ദാര പൂക്കൾ മഞ്ഞളിൽ ചന്ദനം ചാലിച്ചു നീരാടാൻ ഒരുങ്ങന്നത് പോലെ ....
നീ എന്ന വെയിലിനെ ഏറ്റു കിടക്കുന്ന പാറക്കല്ലുകളുടെ പരിഭവം മാറ്റാൻ മഴവില്ലിൻ പൊടി വിതറി ശാന്തമാക്കിയത് പോലെ....
നീയും കാറ്റും ഒന്നിച്ചാൽ മണ്ണിനു അത് ഒരു നൃത്തവേദി ആകുന്നു ...
കാറ്റിൻ്റെ ഈണത്തിനൊപ്പം പ്രകൃതി നൃത്തം വെക്കുന്ന ഒരു നർത്തകിയാകുന്നു ...
വിണ്ണിൻ മുറ്റത്തു സൂര്യൻ ഒരു പകൽ മുഴുവൻ ഓടിനടന്നിട്ടും...
കവിളിണകൾ കൂടുതൽ ചുവന്ന് തുടുത്ത,
സിന്ദൂരം മാഞ്ഞു പോകാത്ത ആ സുന്ദരി
കീർത്തനങ്ങളിൽ മുഴുകി നിൽക്കുന്ന സന്ധ്യക്ക്,
ഒരു നിറദീപമായി മാറുകയായി..
അതിൽ ഒരു പകൽ മുഴുവൻ മയങ്ങുകയായി…
ഉരുകി വീണ തങ്കത്തുള്ളി പോലെയുള്ള അസ്തമയ സൂര്യൻ്റെ ഇളം വെയിൽ എന്നിൽ വന്നു പതിക്കുമ്പോൾ...
സുഖകരമായ ഒരു രാത്രിയും..
ശുഭകരമായ ഒരു നാളയുടെ പ്രതീക്ഷയും തരുമ്പോൾ..
കള്ളനോട്ടം നോക്കുന്ന സൂര്യൻ്റെ കണ്ണുകളിൽ നിന്ന് എൻ്റെ കണ്ണുകളെ ഇമ വെട്ടാൻ ആവാതെ ഞാൻ കൊതിയോടെ നോക്കി നിൽക്കുമ്പോൾ...
നിൻ്റെ മൂന്നാം ഭാവമായ ഈ ഇളം വെയിൽ എൻ്റെ കണ്ണുകളിലെ സ്വപ്നങ്ങൾക്ക് തിളക്കം കൂട്ടി കൊണ്ടേ ഇരിക്കുന്നു...
നിൻ്റെ ചുവന്ന കവിളുകൾ എൻ്റെ ഉള്ളിൽ കുസൃതി നിറയ്ക്കുന്നു...
വീണ്ടും ഒരു പൊൻപുലരിക്കു വേണ്ടി പവിഴപ്പുറ്റിലെ വർണ്ണങ്ങളെ വാരി എടുക്കാൻ ആഴ കടലിലേക്ക് സൂര്യൻ മുങ്ങി താഴുമ്പോഴും...
സൂര്യഭാവങ്ങൾ എല്ലാം അതിനൊപ്പം മായുമ്പോഴും...
തിന്മ എന്ന അന്ധകാരം കൂടുതൽ ശക്തി ആർജിക്കുന്നു ...
എങ്കിലും, പൊൻകിരണങ്ങൾ ചിന്നി ചിതറിച്ചു ഉദിച്ചുവരുന്ന സൂര്യനിൽ നിന്ന് വീണ്ടും നന്മയുടെയും പ്രതീക്ഷകളുടെയും ഐശ്വര്യത്തിൻ്റെയും ഒരു ഇളം വെയിൽ ഏല്ക്കുമെന്ന വിശ്വാസത്തോടെ ഒരു മാനവരാശി മയങ്ങുകയായി.....
I am in love with your beautiful description of Sun .. let it shine bright always..👏👏
ReplyDeleteThank you😊
DeleteReally a very beautiful poem which takeout all the way through all the seasons and sweet hearty warmth feeling of the nature 🥰🥰🥰
ReplyDeleteThank you😊
DeleteAwesome my dearest sis🥰wonderful thought and beautiful lines
ReplyDeleteWith the sun you went throughout the entire human race...which shows the black and white and still awaits for best from the next new morning sunrise 🥰🥰🥰🥰
ReplyDeleteThank you😊
Delete