മഴത്തുള്ളിക്കിലുക്കം



 

അടർന്നു വീണേ മതിയാവൂ 

 എന്ന് അറിഞ്ഞിട്ടും 








മനസ്സാകെ കുളിർമ നിറച്ച് 

ഓരോ നിമിഷവും ആസ്വദിച്ചും 

ആസ്വദിപ്പിച്ചും മാത്രം 

കടന്ന് പോകുന്ന മഴത്തുള്ളികൾ 

അതിൽ മതി മറന്ന് 

ആടിയുലയുന്ന പച്ചപ്പും 






മഴത്തുള്ളിക്കിലുക്കത്തിൽ

 ഒളിപ്പിച്ചിരിക്കുന്ന 

രഹസ്യം കേൾക്കാൻ 

കാതോർത്ത് നിൽക്കുന്ന

 പൂക്കളും. 












ഓരോ മഴത്തുള്ളിക്കും 
പറയാൻ ബാക്കി വെച്ചതെല്ലാം 
കുഞ്ഞോളങ്ങളായി മാറി 
പരാതികളും 
പരിഭവങ്ങളും ഇല്ലാതെ 
ഞൊടിയിടയിൽ മണ്ണിൽ 
അലിയുമ്പോൾ 
നിഷ്കളങ്കമായ ഒരു ജീവിതം 
കണ്ണ് മുൻപിലൂടെ 
കടന്ന് പോയത് പോലെ....


Click on the link  for the video :   മഴത്തുള്ളിക്കിലുക്കം

Comments

Popular posts from this blog

ഒരു ചുവർ ചിത്രം (A Portrait)

ഓർമ്മകളിലെ ഡിസംബർ