Posts

മഴത്തുള്ളിക്കിലുക്കം

Image
  അടർന്നു വീണേ മതിയാവൂ   എന്ന് അറിഞ്ഞിട്ടും  മനസ്സാകെ കുളിർമ നിറച്ച്  ഓരോ നിമിഷവും ആസ്വദിച്ചും  ആസ്വദിപ്പിച്ചും മാത്രം  കടന്ന് പോകുന്ന മഴത്തുള്ളികൾ  അതിൽ മതി മറന്ന്  ആടിയുലയുന്ന പച്ചപ്പും  മഴത്തുള്ളിക്കിലുക്കത്തിൽ  ഒളിപ്പിച്ചിരിക്കുന്ന  രഹസ്യം കേൾക്കാൻ  കാതോർത്ത് നിൽക്കുന്ന  പൂക്കളും.  ഓരോ മഴത്തുള്ളിക്കും  പറയാൻ ബാക്കി വെച്ചതെല്ലാം  കുഞ്ഞോളങ്ങളായി മാറി  പരാതികളും  പരിഭവങ്ങളും ഇല്ലാതെ  ഞൊടിയിടയിൽ മണ്ണിൽ  അലിയുമ്പോൾ  നിഷ്കളങ്കമായ ഒരു ജീവിതം  കണ്ണ് മുൻപിലൂടെ  കടന്ന് പോയത് പോലെ.... Click on the link  for the video :    മഴത്തുള്ളിക്കിലുക്കം

ഓണം

Image
   ഓണം എന്ന് പറയുമ്പോഴെ മനസിലേക്ക് ഓടി വ രുന്നത് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന ഒരു കവിത ആണ് . മാവേലി നാട് വാണിരുന്ന കാലത്തെ കുറിച്ചുള്ള ഒരു കവിത . മലയാളപാഠപുസ്ഥകത്തിലെ ആ താള് ഇപ്പോഴും ഓർമ്മയിൽ തങ്ങി നില്ക്കുന്നു . ഓണക്കോടിയിൽ അണിഞ്ഞൊരുങ്ങിരുന്ന് , മനോഹരമായ ഒരത്തപ്പൂക്കളം തീർക്കുന്ന രണ്ട് പെൺകുട്ടികളും അത്തപൂക്കളത്തിൻ്റെ   അരികത്തു തന്നെ കുട ചൂടി നിൽക്കുന്ന മാവേലിയും . മഞ്ഞ നിറത്തിൽ ഒരൽപ്പം ഓറഞ്ച് നിറം ചാലിച്ച താളിൽ , കറുത്ത മഷിയിൽ അച്ചടിച്ച ആ കവിതയും അതി ൻ്റെ     ഉള്ളടക്കവും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു .  എ ൻ്റെ     ഉള്ളിൽ അന്നും ഒരു സംശയമായിരുന്നു , അങ്ങനെ ഒരു കാലം ഉണ്ടായിരുന്നോ എന്ന് . ടീച്ചർ ആ വരികളുടെ അർത്ഥം പറഞ്ഞപ്പോഴെല്ലാം ഞാൻ ആ കാലത്തിൽ ജീവിക്കുക ആയിരുന്നു .   ആ കവിത പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഇനിയും അങ്ങനെ ഒരു കാലവും ദേവന്മാർക്ക് പോലും അസൂയ തോന്നിപ്പിച്ച മാവേലിയെ പോലെയുള്ള ഒരു രാജാവും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന...

രാത്രി

Image
  ഏകാന്തത ഇഷ്ടപ്പെടുന്നവരുടെ  രാത്രി... അന്ധകാരം ആസ്വദിക്കുന്നവരുടെ  രാത്രി... നിലാവിനെ പ്രണയിക്കന്നവരുടെ  രാത്രി.. അങ്ങനെ ഞാൻ എന്ന രാത്രിക്ക്  പകലിനേക്കാൾ വിശേഷണങ്ങൾ   ഏറെയുണ്ട് …. എല്ലാ വർണ്ണങ്ങളും ഒളിഞ്ഞു  കിടക്കുന്ന ആ കറുത്ത നിറമുള്ള  പുതപ്പ് , എന്നിലേക്ക്  വലിച്ചെറിഞ്ഞ്  സൂര്യൻ എങ്ങോ മായുമ്പോൾ ...  പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന സന്ധ്യ ദീപങ്ങൾ എൻ്റെ  ഉള്ളിൽ  ശക്തി പകരുന്നു... എൻ്റെ  ഉള്ളിലെ  കറുപ്പിന്  ആഴം  കൂടുമ്പോൾ, ദുഷ്ട ആത്മാക്കൾക്ക് അത്  ക്രൂരതയുടെ  ഒരു  മറവാകുന്നു... അപ്പോൾ  ആരും  അറിയാതെ  എൻ്റെ  ഉള്ളം  തേങ്ങുന്നു ... മനസ് വിതുമ്പുന്നു... കണ്ണുനിറയുന്നു ... അപ്പോൾ  ആകാശത്തിലെ  മേഘങ്ങൾ  പഞ്ഞികെട്ടുകളായി  വന്നെൻ്റെ കണ്ണീരൊപ്പുന്നു... ഇടക്കിടെ വന്നെന്നെ  തൊട്ട്  ഇക്കിളി  കൂട്ടുന്നു... ദൂരെ  നിന്ന്  വീശുന്ന  ആ  പടിഞ്ഞാറൻ  കാറ്റിൽ  മേഘങ്ങൾ എനിക്കൊപ്പം  ഒളിച്ച്  കളിക്കുന്നു... എനി...

ഓർമ്മകളിലെ ഡിസംബർ

Image
നല്ല ഉറക്കത്തിൽ ആയിരുന്നു ഞാൻ... ആരുടെയോ ശബ്ദം ഉച്ചത്തിൽ കേൾക്കാം... ആദ്യം ഞാൻ അതത്ര ശ്രദ്ധിച്ചില്ല... പിന്നീട് ആ ശബ്ദം ഇത്തിരി കൂടി ഉച്ചത്തിൽ കേട്ടു.. അപ്പോൾ ഞാൻ ഒന്ന് ചെവിയോർത്തു.. അതെ, അത് അമ്മയാണ്  .. "തണുപ്പത്ത് പുതച്ചു മൂടി കിടന്നുറങ്ങാൻ നല്ല സുഖമാണ് അല്ലെ... പിന്നെ എന്തിനാ നിന്നെ രാവിലെ വിളിക്കാൻ പറഞ്ഞത്.."അല്പം ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചിട്ട് പോയി. അമ്മയുടെ അടുക്കള ജോലിയുടെ ഇടയിൽ എന്നെ വന്ന് ഉണർത്തുക എന്നത് ഒരു അധിക ജോലി തന്നെ ആയിരുന്നു.. ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുമ്പോൾ കോളേജിൽ എഴുതി തള്ളിയ പരീക്ഷ കടലാസുകളോട് വാശി തീർക്കാൻ എന്നപോലെ ഞാൻ ഉറങ്ങി തീർക്കുക ആയിരുന്നു. എൻ്റെ വാശിയെ പിന്തുണക്കുന്നത്  പോലെ പുറത്തെ തണുപ്പ് എൻ്റെ പുതപ്പിനുള്ളിലെ ചൂടിന് കൂടുതൽ സുഖം തന്നു കൊണ്ടേയിരുന്നു.. നിലാവിൻ്റെ സുഖം മനസിലാക്കി തരുന്ന ഇരുട്ട് പോലെ... അമ്മയുടെ വാക്കുകൾ എല്ലാം ചെവിക്കുള്ളിൽ ഒതുക്കി പുതപ്പിനുള്ളിലെ ചൂടിൻ്റെ സുഖത്തിൽ ഞാൻ വീണ്ടും ഒന്ന് മയങ്ങി. അമ്മയുടെ ശബ്ദത്തിനൊപ്പം എനിക്ക് വേറെ എന്തോ ഒന്ന് കൂടി കേൾക്കമായിരുന്നു... ഞാൻ ഒന്ന് കൂടി അത് ശ്രദ്ധിച്ചു.. അതെ... അത് തന്നെ.. അങ്ങ് ...