ഓണം

ഓണം എന്ന് പറയുമ്പോഴെ മനസിലേക്ക് ഓടി വ രുന്നത് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന ഒരു കവിത ആണ് . മാവേലി നാട് വാണിരുന്ന കാലത്തെ കുറിച്ചുള്ള ഒരു കവിത . മലയാളപാഠപുസ്ഥകത്തിലെ ആ താള് ഇപ്പോഴും ഓർമ്മയിൽ തങ്ങി നില്ക്കുന്നു . ഓണക്കോടിയിൽ അണിഞ്ഞൊരുങ്ങിരുന്ന് , മനോഹരമായ ഒരത്തപ്പൂക്കളം തീർക്കുന്ന രണ്ട് പെൺകുട്ടികളും അത്തപൂക്കളത്തിൻ്റെ അരികത്തു തന്നെ കുട ചൂടി നിൽക്കുന്ന മാവേലിയും . മഞ്ഞ നിറത്തിൽ ഒരൽപ്പം ഓറഞ്ച് നിറം ചാലിച്ച താളിൽ , കറുത്ത മഷിയിൽ അച്ചടിച്ച ആ കവിതയും അതി ൻ്റെ ഉള്ളടക്കവും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു . എ ൻ്റെ ഉള്ളിൽ അന്നും ഒരു സംശയമായിരുന്നു , അങ്ങനെ ഒരു കാലം ഉണ്ടായിരുന്നോ എന്ന് . ടീച്ചർ ആ വരികളുടെ അർത്ഥം പറഞ്ഞപ്പോഴെല്ലാം ഞാൻ ആ കാലത്തിൽ ജീവിക്കുക ആയിരുന്നു . ആ കവിത പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഇനിയും അങ്ങനെ ഒരു കാലവും ദേവന്മാർക്ക് പോലും അസൂയ തോന്നിപ്പിച്ച മാവേലിയെ പോലെയുള്ള ഒരു രാജാവും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന...