രാത്രി

ഏകാന്തത ഇഷ്ടപ്പെടുന്നവരുടെ രാത്രി... അന്ധകാരം ആസ്വദിക്കുന്നവരുടെ രാത്രി... നിലാവിനെ പ്രണയിക്കന്നവരുടെ രാത്രി.. അങ്ങനെ ഞാൻ എന്ന രാത്രിക്ക് പകലിനേക്കാൾ വിശേഷണങ്ങൾ ഏറെയുണ്ട് …. എല്ലാ വർണ്ണങ്ങളും ഒളിഞ്ഞു കിടക്കുന്ന ആ കറുത്ത നിറമുള്ള പുതപ്പ് , എന്നിലേക്ക് വലിച്ചെറിഞ്ഞ് സൂര്യൻ എങ്ങോ മായുമ്പോൾ ... പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന സന്ധ്യ ദീപങ്ങൾ എൻ്റെ ഉള്ളിൽ ശക്തി പകരുന്നു... എൻ്റെ ഉള്ളിലെ കറുപ്പിന് ആഴം കൂടുമ്പോൾ, ദുഷ്ട ആത്മാക്കൾക്ക് അത് ക്രൂരതയുടെ ഒരു മറവാകുന്നു... അപ്പോൾ ആരും അറിയാതെ എൻ്റെ ഉള്ളം തേങ്ങുന്നു ... മനസ് വിതുമ്പുന്നു... കണ്ണുനിറയുന്നു ... അപ്പോൾ ആകാശത്തിലെ മേഘങ്ങൾ പഞ്ഞികെട്ടുകളായി വന്നെൻ്റെ കണ്ണീരൊപ്പുന്നു... ഇടക്കിടെ വന്നെന്നെ തൊട്ട് ഇക്കിളി കൂട്ടുന്നു... ദൂരെ നിന്ന് വീശുന്ന ആ പടിഞ്ഞാറൻ കാറ്റിൽ മേഘങ്ങൾ എനിക്കൊപ്പം ഒളിച്ച് കളിക്കുന്നു... എനി...