ഓർമ്മകളിലെ ഡിസംബർ

നല്ല ഉറക്കത്തിൽ ആയിരുന്നു ഞാൻ... ആരുടെയോ ശബ്ദം ഉച്ചത്തിൽ കേൾക്കാം... ആദ്യം ഞാൻ അതത്ര ശ്രദ്ധിച്ചില്ല... പിന്നീട് ആ ശബ്ദം ഇത്തിരി കൂടി ഉച്ചത്തിൽ കേട്ടു.. അപ്പോൾ ഞാൻ ഒന്ന് ചെവിയോർത്തു.. അതെ, അത് അമ്മയാണ് .. "തണുപ്പത്ത് പുതച്ചു മൂടി കിടന്നുറങ്ങാൻ നല്ല സുഖമാണ് അല്ലെ... പിന്നെ എന്തിനാ നിന്നെ രാവിലെ വിളിക്കാൻ പറഞ്ഞത്.."അല്പം ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചിട്ട് പോയി. അമ്മയുടെ അടുക്കള ജോലിയുടെ ഇടയിൽ എന്നെ വന്ന് ഉണർത്തുക എന്നത് ഒരു അധിക ജോലി തന്നെ ആയിരുന്നു.. ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുമ്പോൾ കോളേജിൽ എഴുതി തള്ളിയ പരീക്ഷ കടലാസുകളോട് വാശി തീർക്കാൻ എന്നപോലെ ഞാൻ ഉറങ്ങി തീർക്കുക ആയിരുന്നു. എൻ്റെ വാശിയെ പിന്തുണക്കുന്നത് പോലെ പുറത്തെ തണുപ്പ് എൻ്റെ പുതപ്പിനുള്ളിലെ ചൂടിന് കൂടുതൽ സുഖം തന്നു കൊണ്ടേയിരുന്നു.. നിലാവിൻ്റെ സുഖം മനസിലാക്കി തരുന്ന ഇരുട്ട് പോലെ... അമ്മയുടെ വാക്കുകൾ എല്ലാം ചെവിക്കുള്ളിൽ ഒതുക്കി പുതപ്പിനുള്ളിലെ ചൂടിൻ്റെ സുഖത്തിൽ ഞാൻ വീണ്ടും ഒന്ന് മയങ്ങി. അമ്മയുടെ ശബ്ദത്തിനൊപ്പം എനിക്ക് വേറെ എന്തോ ഒന്ന് കൂടി കേൾക്കമായിരുന്നു... ഞാൻ ഒന്ന് കൂടി അത് ശ്രദ്ധിച്ചു.. അതെ... അത് തന്നെ.. അങ്ങ് ...