വെയിൽ (The beauty of the Sunshine)

പൂത്തുലഞ്ഞു നിൽക്കുന്ന പൂമരങ്ങൾ... ആ പൂമരത്തണലിൽ ശാന്തമായി ഉറങ്ങുന്ന നീണ്ട വഴിപാതയും, വർണ്ണപൂക്കൾ കൊണ്ട് പകുതി മറച്ച നിൻ്റെ സ്വർണ്ണമേനിയും, നീ എന്ന വെയിലിൻ്റെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളാൻ തയ്യാറായി നിൽക്കുന്ന പ്രകൃതിയും...നിൻ്റെ ഓരോ ഭാവങ്ങളിലും സുന്ദരിയാകുന്ന പ്രകൃതിയെ നോക്കി നിൽക്കുന്ന ഞാനും.. ഒന്നാം ഭാവത്തിൽ ... അങ്ങ് ദൂരെ ചക്രവാളത്തിൽ.. സൂര്യകിരണങ്ങൾ പതിയുമ്പോൾ... കോടമഞ്ഞിൻ തണുപ്പിൽ പുതച്ചു ഉറങ്ങുന്ന പ്രകൃതിയെ നീ ചെന്ന് ഉമ്മ വെച്ച് ഉണർത്തുന്നത് പോലെ... ഇളം വെയിലിൽ പ്രകൃതിയുടെ ഓരോ ജീവകോശങ്ങളും, നെറ്റിയിൽ കുങ്കുമം ചാർത്തിയ പുതുമണവാട്ടിയെ പോലെയും. മെല്ലെ മെല്ലെ നീ നിൻ്റെ സൗന്ദര്യത്തിൽ ശക്തിയെ ചാലിച്ചു തുടങ്ങുമ്പോൾ അത് നിൻ്റെ രണ്ടാം ഭാവം.... അതാണ്, എൻ്റെ വീട്ടുമുറ്റത്തെ നീ എന്ന ഉച്ച വെയിൽ. കിളിവാതിലൂടെ നിൻ്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ ശ്രമിക്കുമ്പോൾ , എൻ്റെ ഈ മിഴികൾ അതിന് തികയില്ല എന്ന സത്യം ഞാൻ തിരിച്ചറിയുമ്പോൾ .. ആ വലിയ കവാടം തുറന്നു വെളിയിൽ ഇറങ്ങിയതും എൻ്റെ കണ്ണുകൾ കുസൃതി ...