ഒരു ചുവർ ചിത്രം (A Portrait)

കൈയിൽ എന്തോ തിളങ്ങുന്നത് പോലെ... ഞാൻ അതിലൊന്ന് സൂക്ഷിച്ചു നോക്കി... അന്ധകാരത്തിലൂടെ പാറി നടന്ന ആ തൂവൽ ഇതാ എൻ്റെ കൈക്കുള്ളിൽ ഒരു പൊൻതൂവൽ ആയി മാറിയിരിക്കുന്നു... അതിൽ സ്വർണ്ണലിബികളിൽ എന്തോ എഴുതിയിരിക്കുന്നു... ആ തങ്കതിളക്കം എൻ്റെ കണ്ണുകളുമായി ഇഴകി ചേരാൻ അല്പം സമയം എടുത്തു എങ്കിലും ഞാൻ അത് വായിച്ചു, " പീലി വിടർത്തി നിൽക്കുന്ന മയിലിനെ പോലെ അതീവ സുന്ദരം.... പാതിയടഞ്ഞ മാൻപേട മിഴികൾ... അതിൽ കവിതകൾ അലയടിക്കുന്നത് പോലെ... കുങ്കുമപ്പൂവിൻ നിറമുള്ള കവിളുകൾ... എന്തോ പറയാൻ വെമ്പുന്ന ചുണ്ടുകൾ... അതിൽ ഒരു പനിനീർപൂവിതൾ വീണു കിടക്കുന്നത് പോലെ .. അങ്ങനെ പ്രശംസകളുടെ കൊടുമുടിയിൽ ഞാൻ നിൽക്കുമ്പോൾ.. ജന്മം തന്ന കൈകളെ ഉപേക്ഷിച്ച് വേറെ ഒരു ചുവരിലേക്ക് ഞാൻ പറ്റിച്ചേർക്കപ്പെട്ടു.. ഒരിത്തിരി നാൾ കൂടി നിൽക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്ന ചോദ്യം നിശ്ചലമായ ഒരു നോട്ടത്തിൽ ഒതുക്കി ഞാൻ പടിയിറങ്ങി.. കണ്ണെത്താ ദൂരത്തേക്ക് അകന്ന് പോകുമ്പോഴും ആരും അറിയാതെ ഞാൻ എൻ്റെ നൊമ്പരത്തെ അടക്കി പിടിച്ചു... എന്നെ ഏറ്റുവാങ്ങിയ കൈകൾ എന്നെ താലോലിച്ച് കൊണ്ടേയിരുന്നു... പ്രശംസിച്ച് കൊണ്ടേയിരുന്ന...